KMCC News

Newsletter Signup

8th December 2013

ദേശീയ ദിനാഘോഷം യു.എ..ഇ യും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് ആക്കം കൂട്ടും: ഇ.അഹമ്മദ്

ദുബൈ: ഇന്ത്യയുടെ ഏറ്റവും നല്ല സുഹ്രത്ത് രാജ്യമാണ് യു.എ.ഇ . ഇരു രാജങ്ങളും പരസ്പര സഹകരണത്തോടെ രാജ്യങ്ങളുടെ വളര്ച്ച ക്ക് വേണ്ടി മുന്നേറുന്ന സമയത്ത് ദുബൈ കെ.എം.സി.സി സംഘടിപിച്ച ഒരു മാസം നീണ്ടുനിന്ന യു.എ.ഇ ദേശീയ ദിനാഘോഷ പരിപാടി ഇന്ത്യ- യു.എ.ഇ ബന്ധത്തിനും സൗഹൃദത്തിനും ആക്കം കൂട്ടുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് അഭിപ്രായപെട്ടു. ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച യു.എ.ഇ ദേശീയ ദിനാഘോഷ പരിപാടിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “എക്സ്പ്പോ 2020” ലഭിച്ചതിലൂടെ യു.എ.ഇ ലോക രാഷ്ട്രങ്ങല്ക്കൊപ്പം തലയുയര്ത്തി നിലക്കാന്‍ തക്ക വിധം അഭിമാനകരമായ നേട്ടമാണ് കൈ വരിചിട്ടുള്ളത്ത്ത് ഇന്ത്യ അതില്‍ ഏറെ അഭിമാനിക്കുന്നു എന്നും ഇന്ത്യയുടെ എല്ലാ സഹകരണവും, ഇത് നേടിയെടുത്ത ഇവിടുത്തെ ഭരണാധികാരികളെ ഇന്ത്യയുടെ ആശംസകള്‍ ഇവിടെ അറിയിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു്.
ഹാഫിസ് ഹസാം ഹംസ യുടെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയില്‍ ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്വ്ര്‍ നഹ അധ്യക്ഷത വഹിച്ചു..
പാശ്ചാത്യ രാജ്യങ്ങള്‍ എന്നും നമ്മെ അക്രമിക്കുമ്പോഴും അന്നും ഇന്നും നമ്മെ കൂടെ നിര്ത്തു കയും, നില്ക്കു യും നമ്മുക്ക് വേണ്ട എല്ലാ സഹായവും നല്കിഅയത് അറബ് സമൂഹവും ഇവിടുത്തെ ഭരണാധികാരികളുമാണ് എന്ന് ചടങ്ങില്‍ ആശംസ നേര്ന്നു സംസാരിച്ച കേരള പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അഭിപ്രായപെട്ടു. ചടങ്ങില് ഡോ:മുഹമ്മദ്‌ അഹമ്മദ് ബിന്‍ ഫഹദ് (ദുബൈ പോലീസ് ഡയറക്റ്റര്‍ ജനറല്‍) ,പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ , പി.കെ അശോക്‌ കുമാര്‍ (ആക്റ്റിംഗ് സി.ജി ,ഇന്ത്യന്‍ കോണ്സുശലേറ്റ്),യൂസുഫ് അല്‍ ഹദീദി (അസി: ഡയറക്റ്റര്‍ നൈഫ് പോലീസ് സ്റ്റേഷന്‍),റാം ബുക്സാനി(കോസ്മോസ് ഗ്രൂപ്പ്),കെ.ഇ ഫൈസല്‍ (കെ.ഇ.എഫ് ഗ്രൂപ്പ്),സലിം കുരുവമ്പലം ,അഡ്വ:എ.എ റസാഖ്,ഡോ:പി.എ ഇബ്രാഹിം ഹാജി,ഡോ:പുത്തൂര്‍ റഹ്മാന്‍,ഇബ്രാഹിം എളേറ്റില്‍,അഡ്വ:നൂര്ബി്ന റഷീദ്. എന്നിവര്‍ ആശംസ നേര്ന്നു സംസാരിച്ചു.