KMCC News

Newsletter Signup

8th December 2013

(ദുബൈ കെ.എം.സി.സി ദേശീയ ദിനാഘോഷം) ഇത് ഐക്യത്തിന്റെ 42 വര്‍ഷങ്ങളുടെ ആഘോഷം : HE . ഡോ: റാഷിദ്‌ അഹമ്മദ് ബിന്‍ ഫഹദ്.

ഈ ദേശീയ ദിനാഘോഷം ഐക്യത്തിന്റെ നാല്പ്പ ത്തി രണ്ടു വര്ഷ ങ്ങളുടെ ആഘോഷമാണ്‌, ഈ ആഘോഷ വേളയില്‍ തന്നെ യു.എ.യിക്ക് 2020 വേള്ഡ്ഷ എക്സ്പൊ സംഘടിപ്പിക്കാന്‍ അവസരം ലഭിച്ചത് സന്തോഷം ഇരട്ടിപ്പിക്കുന്നു. ഈ രാഷ്ട്രത്തിന്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി പ്രവര്ത്തിനച്ച ഷൈഖ് സായെദ് ബിന്‍ സുല്ത്താ ന്‍ അല്‍ നഹ്യാന്റെ യും, ഷൈഖ് റാഷിദ് ബിന്‍ അല്‍ മക്തൂമിന്റെയും സേവനം എന്നും സ്മരിക്കപെടും. ഈ രാജ്യം കെട്ടിപ്പടുക്കുന്നതില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്കു വളരെ പ്രാധാന്യമുള്ളതാണ്. കെ.എം.സി.സി. സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ ഈ മഹാ സംഗമത്തില്‍ സംബന്ധിക്കാനായതില്‍ സന്തോഷമുണ്ട്.ഈ ആഘോഷ പരിപാടികള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ കരുത്തേകും എന്ന് യു.എ.ഇ പരിസ്ഥിതി, ജല, വകുപ്പ് മന്ത്രി HE .ഡോ: റാഷിദ്‌ അഹമ്മദ് ബിന്‍ ഫഹദ് അഭിപ്രായപെട്ടു. ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച യു.എ.ഇ ദേശീയ ദിനാഘോഷ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹാഫിസ് ഹസാം ഹംസ യുടെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയില്‍ ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്വ്ര്‍ നഹ അധ്യക്ഷത വഹിച്ചു..
പാശ്ചാത്യ രാജ്യങ്ങള്‍ എന്നും നമ്മെ അക്രമിക്കുമ്പോഴും അന്നും ഇന്നും നമ്മെ കൂടെ നിര്ത്തുകയും, നില്ക്കു യും നമ്മുക്ക് വേണ്ട എല്ലാ സഹായവും നല്കി്യത് അറബ് സമൂഹവും ഇവിടുത്തെ ഭരണാധികാരികളുമാണ് എന്ന് ചടങ്ങില്‍ ആശംസ നേര്ന്നു സംസാരിച്ച കേരള പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അഭിപ്രായപെട്ടു. ചടങ്ങില് ഡോ:മുഹമ്മദ്‌ അഹമ്മദ് ബിന്‍ ഫഹദ് (ദുബൈ പോലീസ് ഡയറക്റ്റര്‍ ജനറല്‍) ,പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ , പി.കെ അശോക്‌ കുമാര്‍ (ആക്റ്റിംഗ് സി.ജി ,ഇന്ത്യന്‍ കോണ്സുശലേറ്റ്),യൂസുഫ് അല്‍ ഹദീദി (അസി: ഡയറക്റ്റര്‍ നൈഫ് പോലീസ് സ്റ്റേഷന്‍),റാം ബുക്സാനി(കോസ്മോസ് ഗ്രൂപ്പ്),കെ.ഇ ഫൈസല്‍ (കെ.ഇ.എഫ് ഗ്രൂപ്പ്),സലിം കുരുവമ്പലം ,അഡ്വ:എ.എ റസാഖ്,ഡോ:പി.എ ഇബ്രാഹിം ഹാജി,ഡോ:പുത്തൂര്‍ റഹ്മാന്‍,ഇബ്രാഹിം എളേറ്റില്‍,അഡ്വ:നൂര്ബി്ന റഷീദ്. എന്നിവര്‍ ആശംസ നേര്ന്നു സംസാരിച്ചു.
ദുബൈ കെ.എം.സി.സി യുടെ ഈ വര്ഷ്ത്തെ വിവിധ പുരസ്ക്കരങ്ങള്ക്ക്് അര്ഹരരായ എ.കെ ഫൈസല്‍, ടി.വി സിദ്ദിക്ക് (ഫോറം ഗ്രൂപ്പ്),ഷബീര്‍ മുഹമ്മദ്‌ (ലൈഫ് ലൈന്‍ ഗ്രൂപ്പ്),അബ്ദുല്‍ ഹസീസ് കോയ ഹസ്സന്‍,എം.സി നസീം ഹോം സിറ്റി,അഷ്‌റഫ്‌ താമരശ്ശേരി, മാധ്യമ പുരസ്ക്കാര നേടിയ ജലീല്‍ പട്ടാമ്പി (മിഡില്‍ ഈസ്റ്റ്‌ ചന്ദ്രിക ,.സുജിത്ത് സുന്ദരേശന്‍ (ജയ് ഹിന്ദ്‌ ട.വി), എന്നിവര്‍ പുരസ്ക്കാരങ്ങള്‍ യു.എ.ഇ ജല, പരിസ്ഥിതി മന്ത്രി HE .ഡോ: റാഷിദ്‌ അഹമ്മദ് ബിന്‍ ഫഹദ് ല്‍ നിന്നും സസ്വീകരിച്ചു. ഫിലോസഫി യില്‍ ഡോക്ടര്‍ ബിരുദം നേടിയ റീജന്സി് ഗ്രൂപ്പ് എം ഡി ഡോ;അന്വമര്‍ അമീന്‍ ഉള്ള ഉപഹാരവു, കെ.എം.സി.യുടെ ജീവകാരുണ്യ പ്രവര്ത്തപനങ്ങളില്‍ നീണ്ട മൂന്ന് പതിറ്റാണ്ട് പിന്നിട്ട മുസ്തഫ ഹാജികൊപ്പംത്തിനുള്ള പ്രത്യേഗ ഉപഹാരവും, മന്ത്രി ചടങ്ങില്‍ വെച്ച് നല്കി.
ചടങ്ങില്‍ വെച്ച് ദുബൈ കെ.എം.സി.സി സ്പോര്ട്സ് മീറ്റില്‍ ചാമ്പ്യന്‍ മാരായ മലപ്പുറം ജില്ലക്കും മീറ്റില്‍ വ്യക്തികത ചാമ്പ്യനായ ബാസില്‍ മോന്‍ മലപ്പുറത്തിനും ,അനീസ്‌ കണ്ണൂര്‍ സ്പോട്സ് മീറ്റില്‍ റണ്ണര്‍ അപ്പായ തൃശൂര്‍ ജില്ലക്കും , ആര്ട്സ്ത ഫെസ്റ്റില്‍ ചാമ്പ്യന്‍ മാരായ കോഴിക്കോട് ജില്ലക്കും ,ആര്ട്സ്മ ഫെസ്റ്റില്‍ വ്യക്തികത ചാമ്പ്യനായ നസീര്‍ രാമന്തള്ളി കണ്ണൂരിനും, റണ്ണര്‍ അപ്പായ കണ്ണൂര്‍ ജില്ലകും ഉള്ള ട്രോഫികള്‍ കേന്ദ്ര വിദേശകാര്യ സഹ മന്ത്രി ഇ അഹമ്മദ് വിതരണം ചെയ്തു.
ഇതിനോടകം ദുബൈ ഭരണാധികാരികളുടെ പ്രശംസയും അംഗീകാരവും നേടിയ ദുബൈ കെ.എം.സി.സി യുടെ ഒരു മാസം നീണ്ട് നിന്ന ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം വീഷിക്കാന്‍ യു.എ.ഇ യുടെ വിവധ ഭാഗങ്ങളില്‍ നിന്ന് സ്ത്രീകളും കുട്ടികളും അടക്കം പതിനായിരങ്ങളാണ് ഗര്ഹൂ എനി ഐ മോഡല്‍ സ്കൂള്‍ ഗ്രൌണ്ടിലേക്ക് എത്തിയത്.ഇന്ത്യ യു.എ,.ഇ സൗഹൃദത്തിന് പുതിയ ചരിത്രം രചിച്ച പൊതുസമ്മേളനത്തില്‍ മന്ത്രിമാരും ദുബൈ ഗവണ്മെന്റ്ഇ ന്റെര പ്രതിനിധികളും അറബ് പ്രമുഖരും , യു.എ.ഇ യിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ,ദുബൈ കെ.എം.സി.സി യുടെ സംസ്ഥാന ഭാരവാഹികള്‍ കേന്ദ്ര നേതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു. ദുബൈ കെ.എം.സി.സി ആക്റ്റിംഗ് ജന:സെക്രട്ടറി ഒ.കെ ഇബ്രാഹിം സ്വഗതവും സെക്രട്ടറി സാജിദ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.